മുരിയാട് : കുട്ടികളുടെ പാർലമെന്റിൽ ഉയർന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു. കുട്ടികൾ ഉയർത്തിയ വിഷയങ്ങളിൽ 12 ൽപരം ആവശ്യങ്ങളാണ് ഉടനെ അംഗീകരിക്കപ്പെട്ടത്. കൂടാതെ റോഡുകൾ സമയ ബന്ധിതമായി അറ്റകുറ്റപ്പണി നടത്തുമെന്നും അറിയിച്ചു. പ്രഖ്യാപിച്ച പദ്ധതികൾ ഫെബ്രുവരി മൂന്ന് മുതൽ ആരംഭിക്കുകയും ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുയും ചെയ്യുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി. മറ്റ് പത്തോളം നിർദ്ദേശങ്ങൾ പഠിച്ചതിന് ശേഷം പരിഗണിക്കാമെന്നും അറിയിച്ചു.
ജില്ലാ പഞ്ചായത്ത് തദ്ദേശസമേതം എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികളുടെ പാർലമെന്റ് മുരിയാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നത്. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നായി കുട്ടികളും അദ്ധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു. കോ-ഓർഡിനേറ്റർ പി.എസ്. സാഹിബ പദ്ധതി വിശദീകരണം നടത്തി. കുട്ടികൾ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് പല വിഷയങ്ങളിൽ ചർച്ചകളിൽ ഏർപ്പെട്ടു. കുട്ടികളുടെ പാർലമെന്റ് ജില്ലാതല കലോത്സവ ജേതാവ് കെ.ജി. ഗൗരികൃഷ്ണ ഉദ്ഘാടനം ചെയ്തു. എ.ജി. ഗായത്രി അദ്ധ്യക്ഷയായി. കെ.ജെ. ആർദ്ര, കെ.ബി. മിഖ, ജോസ് ജെ. ചിറ്റിലപ്പിള്ളി, രതി ഗോപി, സരിത സുരേഷ്, കെ.യു. വിജയൻ, എ.എസ്. സുനിൽകുമാർ, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികൾ വീതം അവരുടെ കണ്ടെത്തലുകളുടെ അവതരണം നടത്തി. മറുപടി പ്രസംഗത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് 50 ലക്ഷം രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
പഞ്ചായത്ത് അംഗീകരിച്ച പദ്ധതികൾ