പാവറട്ടി: തോളൂർ പഞ്ചായത്ത് കൃഷിഭവനു കീഴിൽ വരുന്ന പോന്നൂർ താഴം, വടക്കെ പോന്നൂർ താഴം കോൾപ്പടവുകളിൽ നെൽച്ചെടികളിൽ ഇലക്കറിബാധ വ്യാപകം. കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധർ പടവ് സന്ദർശിച്ച് രോഗകീട പരിശോധന നടത്തി. ഈ പാടശേഖരങ്ങളിൽ നടീൽ നടത്തിയിട്ടുള്ള നെൽക്കൃഷിയിൽ ബാക്ടീരിയൽ ഇലകരിച്ചിൽ സ്ഥിരീകരിച്ചു. ആവശ്യമായ നിയന്ത്രണ മാർഗം കർഷകർക്ക് നിർദ്ദേശിച്ചു. കാർഷിക സർവകലാശാലയിലെ എന്റമോളജിസ്റ്റ് പി. ശ്രീജ, പാത്തോളജിസ്റ്റ് ജയിംസ് തുടങ്ങിയ വിദഗ്ദ്ധരും തോളൂർ കൃഷി ഓഫീസർ റിയ ജോസഫ്, കൃഷി അസിസ്റ്റന്റ് ആശ വിൽസൺ, പടവ് വീനർമാരായ വി.കെ. സുനിൽ, ഐ.സി. തോമസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.