award

ചാലക്കുടി: സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന പൗലോസ് താക്കോൽക്കാരന്റെ അനുസ്മരണ ദിനാചരണവും പുരസ്‌കാര വിതരണവും ഈ മാസം രണ്ടിന് നടക്കും. പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇത്തവണത്തെ അവാർഡ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 4.30ന് വ്യാപര ഭവനിൽ നടക്കുന്ന സമ്മേളനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണവും അദ്ദേഹം നിർവഹിക്കും. നഗരസഭാ ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷനാകും. ഫൗണ്ടേഷൻ നിർദ്ധനർക്കായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും നടക്കും. മുൻ മന്ത്രി സി.കെ. നാണു അനുസ്മരണ പ്രഭാഷണം നടക്കും. മുൻ എം.എൽ.എമാരായ ബി.ഡി. ദേവസി, എ.കെ. ചന്ദ്രൻ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി.ടി. സാബു, യു.എസ്. അജയകുമാർ, അഡ്വ. പി.ഐ. മാത്യു, ജസ്റ്റിൻ താക്കോൽക്കാരൻ എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.