
ചേർപ്പ്: ചെറുകിട കേബിൾ ടി.വി ബ്രോഡ്ബാൻഡ് സംരംഭങ്ങളെ ഇല്ലാതാക്കി കോർപ്പറേറ്റുകളെ സഹായിക്കുന്ന വൈദ്യുതി ബോർഡ് നിലപാടിൽ പ്രതിഷേധിച്ച് ചേർപ്പ് മേഖലയിൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കരിദിനം ആചരിച്ചു. അമ്മാടം ചേർപ്പ് വൈദ്യുതി ഓഫീസുകൾക്ക് മുമ്പിൽ ഓപ്പറേറ്റർമാർ പ്രതിഷേധ സമരം നടത്തി. റൂസ് വെൽട്ട് റാഫേൽ സമരം ഉദ്ഘാടനം ചെയ്തു. കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് ചേർപ്പ് മേഖല സെക്രട്ടറി പി.വി.ജോഷി അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ വിഷൻ ചെയർമാൻ പി.വി.രവി, നെറ്റ് വിഷൻ ചെയർമാൻ കെ.ജി.രാധാകൃഷ്ണൻ, കെ.ജി.സുധീർ എന്നിവർ സംസാരിച്ചു.