
കാടുകുറ്റി: പെൻഷൻകാരുടെ കുടിശിക ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിന്റെ അപാകതകൾ പരിഹരിക്കണമെന്നും സർവീസ് പെൻഷൻഷനേഴ്‌സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എൽ. ജോസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം മേഴ്‌സി ഫ്രാൻസിസ്, ജില്ലാ വൈസ് പ്രസിഡന്റ് എം. തുളസി, ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. വിജയകുമാർ, ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ, രക്ഷാധികാരി സി.എൽ. കുരിയാക്കോസ്, ഇ.എസ് സദാനന്ദൻ, പി.എൻ. ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.