
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെപ്പറ്റി ലോർഡ്സ് ഹോസ്പിറ്റലിലെ ജനറൽ സർജനായ ഡോ.എസ്.മോഹൻദാസ് രചിച്ച 'യൂണിവേഴ്സൽ ഗുരു' എന്ന പുസ്തകം ലോർഡ്സ് ഹോസ്പിറ്റലിൽ വച്ച് ആശുപത്രി ചെയർമാൻ ഡോ.കെ.പി.ഹരിദാസ് പ്രകാശനം ചെയ്തു. കേരളകൗമുദി ഡയറക്ടർ ഷൈലജ രവി പുസ്തകം ഏറ്റുവാങ്ങി.നിർമ്മാതാവും എ.വി.എ ഗ്രൂപ്പ് ചെയർമാനുമായ ഡോ.എ.വി.അനൂപ്,ശ്രീഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ.പി.ചന്ദ്രമോഹൻ, മുംബയ് മന്ദിര സമിതി ചെയർമാൻ എം.ഐ.ദാമോധരൻ, ഗുരുധർമ പ്രചാരണ സഭ വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ്,എഴുത്തുകാരി ഡോ.എസ്.ഓമന, ജനറൽ സർജൻ ഡോ.കെ.സുധാകരൻ, ബെറ്റർ ബുക്സ് പബ്ലിഷറും ജനറൽ സർജനുമായ ഡോ.ഡി.പുരുഷോത്തമൻ, ഡോ.എസ്.ജ്യോതി ശങ്കർ, ഹരീഷ് ഹരിദാസ്, ഡോ.എസ്.മോഹൻദാസ്, ഗായകൻ പട്ടം സനിത്ത് തുടങ്ങിയവർ പങ്കെടുത്തു.