പേരാമ്പ്ര: ഗ്രാമ മേഖലകളിലുൾപ്പെടെ വ്യാപിക്കുന്ന അനധികൃത ലഹരി വസ്തുക്കൾക്കെതിരെ നടപടി കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കിഴക്കൻ മലയോര മേഖലയുടെ ചെറുതും വലുതുമായ ടൗണുകളിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരവധി ലഹരി മാഫിയാ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. പേരാമ്പ്ര ബസ്റ്റാന്റ് പരിസരം, മാർക്ക

റ്റ് പരിസരം, പൈതോത്ത് ജംഗ്ഷൻ, കടിയങ്ങാട് ടൗൺ തുടങ്ങിയ മേഖലകളിലും വിദ്യാലയ പരിസരങ്ങളിലും അപരിചിതർ കറങ്ങി തിരിയുകയാണ്. ഇത് രക്ഷിതാക്കളിൽ ആശങ്ക ഉയർത്തുകയാണ്. മാരക ലഹരി വസ്തുക്കൾ മേഖലയിൽ എത്തുന്നതായും

എന്നാൽ ഇവയുടെ ഉറവിടം കണ്ടെത്താൻ അധികൃതർ ശ്രമിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ഇതര സംസ്ഥാന തൊഴിലാളികളും പെൺകുട്ടികളും ഉൾപ്പെടെയുള്ളവർ ലഹരി മാഫിയ കണ്ണികളിൽ പെട്ടുപോകുന്ന സ്ഥിതിയാണ്.

100 ഗ്രാം കഞ്ചാവ് പിടികൂടി

പേരാമ്പ്ര: വിൽപനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പൊലീസ് പിടികൂടി.

ചക്കിട്ടപ്പാറ സ്വദേശി ഫിലിപ്പ് എന്ന ഫിറോസാണ് പൊലീസിന്റെ പിടിയിലായത്. ന്യൂ ഇയർ ആഘോഷത്തിന് വിൽപനയ്ക്കായി പാക്കറ്റുകളിൽ കഞ്ചാവ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന വിവരം റൂറൽ എസ്പി ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ യും സ്ക്വാഡും പേരാമ്പ്ര ഡിവൈ.എസ്.പി സ്ക്വാഡും ചേർന്നാണ് പ്രതിയെ 100 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.