light

ശിവഗിരി: തീർത്ഥാടന സമ്മേളനങ്ങളിൽ തടസമില്ലാത്ത വൈദ്യുതിയും ശബ്ദവുമെത്തിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി. സമ്മേളനങ്ങളിൽ ശബ്ദവും വെളിച്ചവും മുടങ്ങാതിരിക്കാൻ സദാ ജാഗരൂകരാണ് ഇവർ. തീർത്ഥാടകർക്ക് താമസ സൗകര്യമൊരുക്കിയ ശിവഗിരിക്ക് ചുറ്റുമുള്ള പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടതടവില്ലാതെ വെളിച്ചമെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം 16 വർഷമായി കുറ്റമറ്റ രീതിയിലാണ് ഈ കമ്മിറ്റി നിറവേറ്റുന്നത്.

വൈദ്യുതി ബോർഡ് മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജി. മണിരാജനാണ് കമ്മിറ്റിയുടെ ചെയർമാൻ. പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ വിഭാഗം മുൻ അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർ വിശ്വംഭരൻ,​ അസി. എക്‌സിക്യുട്ടിവ് എൻജിനിയർ ആർ. റോയ് (വൈസ് ചെയർമാന്മാർ)​, പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ വിഭാഗം മുൻ ഓവർസിയർ ബി. സുദർശനൻ,​ മിൽമ ഡെയറി ടെക്‌നീഷ്യൻ അജയകുമാർ കരുനാഗപ്പള്ളി (കൺവീനർമാർ)​ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

തീർത്ഥാടനമായതിനാൽ ജോലിയിൽ നിന്ന് അവധിയെടുത്താണ് ഇവർ സമ്മേളനങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്. ദിവസവും 500 കിലോവാട്സ് വൈദ്യുതിയാണ് വേണ്ടത്. 30,​000 വാട്സിന്റെ ശബ്ദ സംവിധാനങ്ങളുമുണ്ട്. വൈദ്യുത അലങ്കാരങ്ങൾ വേറെയുമുണ്ട്. സുബാഷിന്റെ നേതൃത്വത്തിൽ വർക്കല ഇടവയിലുള്ള കവിതാ സൗണ്ട്സാണ് തീർത്ഥാടക സമ്മേളനത്തിന് ശബ്ദവും വെളിച്ചവും എത്തിക്കുന്നത്.