a

കടയ്ക്കാവൂർ: മംഗലപുരത്ത് നടക്കുന്ന വിചാരണ സദസിനു മുന്നോടിയായി ദലിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ 'മകളേ മാപ്പ്' ഭരണത്തിന്റെ തണലിൽ പ്രതികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കിയ ഇടതു സർക്കാരിനെതിരെ കടയ്ക്കാവൂർ ചെക്കാലവിളാകത്ത് സംഘടിപ്പിച്ച പ്രതിഷേധ സദസ് യു.ഡി.എഫ് ചെയർമാൻ ജെഫേഴ്സൺ ഉദ്ഘാടനം ചെയ്തു. പുതുക്കരി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.എസ് അനൂപ്,കോൺഗ്രസ് നേതാക്കളായ എം.ജെ ആനന്ദ്,കെ.എസ് അജിത് കുമാർ,കെ.പി രാജശേഖരൻ നായർ,എം.എസ് നൗഷാദ്,അബ്ദുൽ ജബ്ബാർ,മോനി ശാർക്കര,കഠിനംകുളം ജോയി,ഹാരിസൺ,ജയന്തി കൃഷ്ണ,സുജിത് മോഹൻ എന്നിവർ സംസാരിച്ചു.