
കല്ലമ്പലം:പുതുവർഷാഘോഷത്തിന്റെ മറവിൽ നാവായിക്കുളത്ത് പെട്ടിക്കട കത്തിച്ചു. 12 വർഷമായി നാവായിക്കുളം തട്ടുപ്പാലത്ത് കച്ചവടം നടത്തുന്ന ഉഷയുടെ പെട്ടിക്കടയാണ് കത്തിച്ചത്.രാത്രി 12 ഓടെയായിരുന്നു സംഭവം.12.30ഓടെ നാട്ടുകാർ ഉഷയെ വിവരമറിയിച്ചെങ്കിലും രാത്രിയായതിനാൽ ഇവർക്ക് എത്താൻ കഴിഞ്ഞില്ല.
കല്ലമ്പലം ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കട പൂർണമായും കത്തി നശിച്ചു. കാൻസർ ബാധിതയായതിനാൽ മറ്റ് ജോലികൾക്കൊന്നും പോകാൻ ഉഷയ്ക്ക് കഴിയില്ല. രാവിലെ 7 ഓടെ കച്ചവടം തുടങ്ങുകയും ഉച്ചയ്ക്ക് 2ന് വീട്ടിലേയ്ക്ക് തിരിച്ചു പോകുകയുമാണ് പതിവ്. ഉഷയുടെ പരാതിയിൽ കല്ലമ്പലം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപത്തെ സി.സിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.