കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പളളിയിൽ മോട്ടോർ ബൈക്ക് ഒാട്ടോറിക്ഷയിലിടിച്ച് ഒരാൾ മരിച്ചു .ഒരാളുടെ നില ഗുരുതരം..ബെെക്ക് ഓടിച്ചിരുന്ന ടെക്നോപാർക്ക് ജീവനക്കാരൻ കോഴിക്കോട് സ്വദേശി അഖിൽ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിനാണ് പരിക്ക്. ഒാട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശിയടക്കം രണ്ടുപേർക്കും പരിക്കുണ്ട്.ബൈക്ക് ,മാമ്പളളി പളളിക്ക് സമീപം എതിർ ദിശയിൽ നിന്നുവന്ന അഞ്ചുതെങ്ങ് സ്വദേശിയുടെ ഒാട്ടോറിക്ഷയിലിടി ക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ അഖിൽ മരിച്ചു. ഒാട്ടോറിക്ഷയിലുണ്ടായിരുന്നവരെ. ഗവ. മെഡിക്കൽ കോളേജ് ,ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.