seminar-

ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.ഇടവിളാകം യു.പി സ്കൂളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വായന പരിപോഷിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് എല്ലാ വിദ്യാലയങ്ങൾക്കും പതിനായിരം രൂപയ്ക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ.സുജിത് എഡ്വിൻ പെരേര പഠന ക്ലാസ് നയിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി.ലൈല, പ്രഥമാദ്ധ്യാപിക എൽ.ലീന,എസ്.എം.സി ചെയർമാൻ ഇ.എ.സലാം, പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.