
തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന സംസ്ഥാനതല ജാഥയായ സമരാഗ്നിയുടെ പ്രവർത്തനങ്ങൾക്കായി 11 അംഗ സംഘാടകസമിതിക്ക് രൂപം നൽകി. വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.സിദ്ധിഖ് എം.എൽ.എ, രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, എ.പി.അനിൽകുമാർ എം.എൽ.എ, ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, കെ.ജയന്ത്, വി.എസ്.ശിവകുമാർ, ഷാഫി പറമ്പിൽ എം.എൽ.എ, എൻ.സുബ്രമണ്യൻ, ബിന്ദുകൃഷ്ണ എന്നിവരാണ് അംഗങ്ങൾ. സംഘാടക സമിതിയുടെ പ്രഥമയോഗം നാളെ വൈകുന്നേരം തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എം.പി, കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ തുടങ്ങിയവർ പങ്കെടുക്കും. കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവർ നയിക്കുന്ന ജാഥ 21നാണ് ആരംഭിക്കുന്നത്.