കല്ലമ്പലം:നാവായിക്കുളം വലിയ കാരായിക്കോട് ശ്രീഭഗവതി ക്ഷേത്രത്തിലെ ഏഴോളം കാണിയ്ക്കവഞ്ചി കവർന്നു.കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. 20000 രൂപയോളം വഞ്ചികളിൽ ഉണ്ടായിരുന്നതായി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് പന്തൽ പണിയ്ക്കായി സൂക്ഷിച്ചിരുന്ന പാര ഉപയോഗിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിൽ കടന്നത്. മുൻപും ഇവിടെനിന്ന് കാണിക്ക വഞ്ചി മോഷണം പോയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിൽ നിന്നാ ഒരു ഇന്നോവ കാർ സംശയാസ്പദമായി കടന്നുപോയിട്ടുണ്ട്. ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.