hi

വെഞ്ഞാറമൂട്:വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ ഇരുപതാമത് വാർഷിക സമ്മേളനം മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. വിജയകുമാരി,കോലിയക്കോട് മഹീന്ദ്രൻ,കോലിയക്കോട് നോർത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.അശോക് കുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ 'താൾ'സിനിമയ്ക്കു വേണ്ടി കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ച ഡോ.ജി.കിഷോർ,മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ച ജി.ഉണ്ണികൃഷ്ണൻ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.അസോസിയേഷേൻ പ്രസിഡന്റ് എസ്. എസ്.ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ഹസീന സ്വാഗതവും ഭരണസമിതി അംഗമായ ജെ.ആർ. മഞ്ചുനാഥ് നന്ദിയും പറഞ്ഞു.