പെരുമ്പിലാവ്: കടവല്ലൂർ എടയൂർ ക്ഷേത്രത്തിൽ മോഷണശ്രമം. എടയൂർ ശ്രീ ലക്ഷ്മണസ്വാമി, ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. ശനിയാഴ്ച കാലത്ത് നട തുറക്കാൻ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കാൻ ശ്രമം നടത്തിയെങ്കിലും പൂർണ്ണമായും തുറക്കാനായില്ല. കുന്നംകുളം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൊരട്ടിക്കരയിലും മോഷണശ്രമം നടന്നിരുന്നു. മോഷണ ശ്രമങ്ങൾക്ക് പിറകിൽ ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ നിഗമനം. മേഖലയിൽ പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കി മോഷ്ടാക്കളെ പിടികൂടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.