
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവസഭാ പ്രതിനിധികൾ സമൂഹത്തോട് നീതിപുലർത്തിയില്ലെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് കുറ്റപ്പെടുത്തി. മണിപ്പൂരിലെ കലാപങ്ങളെക്കുറിച്ചോ ദളിത് ക്രൈസ്തവരുടെ വിഷയങ്ങളെപ്പറ്റിയോ പരാമർശിക്കാത്തതിലാണ് പ്രതിഷേധം. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങൾ ജനുവരിയിൽ എൻ.ഡി.എ, ഇന്ത്യാ മുന്നണി നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് ആക്ട്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ്ജും ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും പറഞ്ഞു.