ko

കോവളം: കോവളത്തെ സൂയിസൈഡ് പോയിന്റിൽ നിന്ന് പാറ മടയിലേക്ക് ചാടിയ വെങ്ങാനൂർ

വെണ്ണിയൂർ മണിമംഗലത്ത് ലളിത വിലാസത്തിൽ അഭിലാഷി (43, മണിക്കുട്ടൻ ) ന്റെ മൃതദേഹം കിട്ടി. ഇന്നലെ ഉച്ചക്ക് 1.15 ഓടെ പാറ മടയിലെ വെള്ളത്തിനടിയിലായിരുന്നു മൃതദേഹം .കുടംബ വഴക്കിനെത്തുടർന്നുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്ന് പൊലീസ് കരുതുന്നു.

. വീടിന് സമീപം ഫ്ലവർ മിൽ നടത്തിവന്നിരുന്ന ഇയാൾ ശനിയാഴ്ച്ച 12 മണിയോടെ വീട്ടിൽ നിന്നു ബൈക്കിൽ പോയെങ്കിലും രാത്രി വീട്ടിൽ മടങ്ങിയെത്തിയിരുന്നില്ല. കോവളം ബീച്ച് റോഡിൽ ബൈക്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരം അറിയിച്ചു. 48 അടിയോളം വെള്ളം കെട്ടി ക്കിടക്കുന്ന പാറമടയിൽ നിന്ന് 7 അംഗ സ്കൂബാ ഡൈവിങ് ടീമിന്റെ സഹായത്തോടെ മൃതദേഹം കണ്ടെടുക്കുക യായിരുന്നു. ആര്യയാണ് ഭാര്യ. വിദ്യാർത്ഥികളായ ആരഭി , അഭിമന്യു മക്കൾ.