1

വിഴിഞ്ഞം: ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനവും ഓഫീസ് ഉദ്ഘാടനവും ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് നിർവഹിച്ചു. ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി.സുധാകരൻ,കരുംകുളം വിജയകുമാർ,ജില്ലാ സെക്രട്ടറി കോളിയൂർ സുരേഷ്,നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ,മണ്ഡലം സെക്രട്ടറിമാരായ അഡ്വ.ജി.മുരളിധരൻ,കെ.ചന്ദ്രശേഖരൻ,ജില്ലാക്കമ്മിറ്റിയംഗങ്ങളായ വി.ബി. രാജൻ.ബാലരാമപുരം സുബ്ബയ്യൻ,ടി. വിജയൻ,കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഗീത, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ്

മാരായ വി.രത്നരാജ്, ടി.രാജേന്ദ്രൻ,ആർ. ബാഹുലേയൻ,നേതാക്കളായ വട്ടവിള രാജൻ,പരശുവയ്ക്കൽ രാജേന്ദ്രൻ,മണ്ണക്കല്ല് രാജൻ തുടങ്ങിയവർ പങ്കെടുത്തു.നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ നിയോജകമണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു പതാകയുയർത്തി.