ബാലരാമപുരം:കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ കാമരാജ് മെമ്മോറിയൽ മ്യൂസിയം ആൻഡ് റിസർച്ച് സെന്റെർ കെട്ടിടനിർമ്മാണോദ്ഘാടനവും തറക്കല്ലിടലും സി.ബേബി അനുസ്മരണവും 6ന് സിസിലിപുരത്ത് നടക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കന്നപള്ളി ഉദ്ഘാടനം ചെയ്യും.ഡോ.എ.നീലലോഹിതദാസ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ് ശ്രീകുമാർ,കെ.ചന്ദ്രലേഖ,കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഗീത,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉച്ചക്കട സുരേഷ്, നെല്ലിമൂട് പ്രഭാകരൻ,കബീർസലാല,എസ്.കെ. വിജയകുമാർ,തെന്നൂർക്കോണം ബാബു,ടി.വിജയൻ,സദാനന്ദൻ,എം.കെ.റിജോഷ്,ബൈജു സിസിലിപുരം തുടങ്ങിയവർ സംസാരിക്കും.സെക്രട്ടറി വി.സുധാകരൻ സ്വാഗതവും പരശുവയ്ക്കൽ രാജേന്ദ്രൻ നന്ദിയും പറയും.