
ഉദിയൻകുളങ്ങര: അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് പരിക്ക്. പാലിയോട് കോട്ടക്കൽ കുളത്തിൻകര പുത്തൻവീട്ടിൽ ഡെയ്സൺ (65),ഭാര്യ റോസ്‌ലറ്റ് മേരി (60) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ ഒരാൾ ഉച്ചയ്‌ക്ക് മൂന്നോടെ ബൈക്കോടിച്ച് പോകാൻ കഴിയാതെ ഇവരുടെ വീടിന് സമീപം ബൈക്ക് ഒതുക്കിവച്ച് പോകുകയായിരുന്നു. വൈകിട്ടോടെ ബൈക്കിന് സമീപത്ത് രണ്ട് യുവാക്കളെ കണ്ടതിനെ തുടർന്ന് ബൈക്ക് കൊണ്ടുപോകാൻ വന്നതാണോയെന്ന് അവരോട് ചോദിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് ഡെയ്സൺ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ മേരിയെ യുവാക്കൾ തള്ളിയിടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഡെയ്സണിന്റെ കൈയ്‌ക്ക് സാരമായ പരിക്കുണ്ട്. യുവാക്കളെക്കുറിച്ച് മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.