
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്രപ്പെട്ട മഴ ലഭിക്കും. തെക്കൻ ജില്ലകളിലാണ് മഴയ്‌ക്ക് സാദ്ധ്യത. വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.