
തിരുവനന്തപുരം: ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള വാർഷിക പരീക്ഷാകലണ്ടർ പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിവിധ വകുപ്പുകളിലെ ക്ലാർക്ക് (എൽ.ഡി.സി) തസ്തികയിലേക്ക് ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്) തസ്തികയിലേക്ക് സെപ്തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിലും പരീക്ഷ നടക്കും. പൊലീസ് കോൺസ്റ്റബിൾ, വുമൺ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ (മൗണ്ടട് പൊലീസ്), സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളിലേക്ക് മേയ്, ജൂൺ, ജൂലായ് മാസങ്ങളിലും വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയും എൽ.പി.സ്‌കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒ.എം.ആർ.പരീക്ഷകൾ നടത്തും. ഇവയ്ക്ക് പ്രാഥമിക പരീക്ഷകൾ ഉണ്ടാകില്ല.
ബിരുദതല പൊതുപ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും
ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകൾക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. പൊതുപ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന അർഹതാ പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് ആഗസ്ത്, സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിലായി മുഖ്യപരീക്ഷ നടത്തും.
തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറി തസ്തികയുടെ മുഖ്യപരീക്ഷയ്ക്ക് ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ ഒ.എം.ആർ മാതൃകയിൽ ഉണ്ടാകും. പേപ്പർ 1 പൊതുവിഷയങ്ങളും (ജനറൽ സ്റ്റഡീസ്), പേപ്പർ 2 തദ്ദേശ ഭരണ-വികസന തത്വങ്ങളും ആയിരിക്കും.
പത്താംതരം പൊതുപ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും
ഓഫീസ് അറ്റൻഡന്റ് തസ്തികകൾക്ക് ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അർഹതാ പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മുഖ്യ പരീക്ഷ നടത്തും.വിശദമായ സിലബസുകൾ വെബ്‌സൈറ്റിൽ.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനിൽ ലോവർ ഡിവിഷൻ ക്ലാർക്ക് - രണ്ടാം എൻ.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പർ 617/2022).,ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഇ.സി.ജി ടെക്നിഷ്യൻ (കാറ്റഗറി നമ്പർ 259/2022)., ടൂറിസം വകുപ്പിൽ കുക്ക് (കാറ്റഗറി നമ്പർ 133/2023), ആലപ്പുഴ ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ - ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 805/2022), തിരുവനന്തപുരം ജില്ലയിൽ അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 718/2022), തിരുവനന്തപുരം,കൊല്ലം, കണ്ണൂർ ജില്ലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 115/2022), കേരള മിനറൽസ് ആൻഡ് മെറ്റൽസൽ (ടി.പി.യൂണിറ്റ്) ജൂനിയർ സൂപ്പർവൈസർ (കാന്റീൻ) (കാറ്റഗറി നമ്പർ 13/2022) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ (ഫിസിക്സ്, മാത്തമാറ്റിക്സ്, അറബിക്, ജ്യോഗ്രഫി) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 388/2022, 389/2022, 380/2022, 381/2022 357/2022, 358/2022, 376/2022, 377/2022), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 438/2022), കേരള ഡെയറി ഡെവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 691/2022), പാലക്കാട്, കോട്ടയം, തൃശൂർ ജില്ലകളിൽ എൻ.സി.സി /സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടൻമാർ മാത്രം)- ഒന്നാം എൻ.സി.എ പട്ടികജാതി, മുസ്ലിം (കാറ്റഗറി നമ്പർ 478/2022, 479/2022), പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ എൻ.സി.സി./സൈനിനക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 141/2023), ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ - എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 129/2022), വിവിധ ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 138/2023, 662/2021, 447/2022), ഫോറസ്റ്റ് ഡ്രൈവർ- എൻ.സി.എ ഒഴിവുകൾ (പട്ടികജാതി, മുസ്ലീം, എൽ.സി./എ.ഐ., ഒ.ബി.സി.) (കാറ്റഗറി നമ്പർ 700/2021 - 704/2021), കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട് ഡ്രൈവർ, എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 160/2022, 175/2022) തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.