
പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ ഇടിച്ചക്കപ്ലാമൂട് വാർഡിലെ മുഴുവൻ കിടപ്പ് രോഗികളുടെയും വീടുകൾ സന്ദർശിച്ച് സ്നേഹോപഹാരമായി സാന്ത്വന കിറ്റ് വിതരണം ചെയ്തു.വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ നടന്ന ഭവന സന്ദർശനവും ഭക്ഷ്യധാന്യകിറ്റ് വിതരണവും സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായ പുതുവസ്ത്ര കിറ്റ് വിതരണം മുൻ എം.എൽ.എ എ.ടി.ജോർജ് നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.സലൂജ,പാറശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നിത.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.മണർക്കാട്എഫ്.എച്ച്.സിയിലെ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബി.സാബു,ആശാ വർക്കർമാർ,വാർഡ് വികസന സമിതി ഭാരവാഹികൾ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.മുൻകാല ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പരശുവയ്ക്കൽ പി.എച്ച്.സിയിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ബി.ലിജിമോളെ പൊന്നാട അണിയിച്ച് ആദരിച്ചു.