cpm

തിരുവനന്തപുരം: ഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരായി സംസ്ഥാനത്തെ കോൺഗ്രസ് അധഃപതിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. രാമക്ഷേത്ര ഉദ്ഘാടനത്തെ സി.പി.എം രാഷ്ട്രീയ വത്കരിക്കുന്നെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന കേരളത്തിലെ കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ ബി.ജെ.പി മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അതു തിരിച്ചറിയാതെ ഹിന്ദുത്വത്തിന് കോൺഗ്രസ് കുഴലൂതുന്നുവെന്ന് തെളിയിക്കുന്ന പ്രസ്താവനയാണിത്. ഇതുസംബന്ധിച്ച് യു.ഡി.എഫിലെ ഘടകകക്ഷികളും ജനാധിപത്യ സമൂഹവും പ്രതികരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.