
തിരുവനന്തപുരം: ട്രിവാൻഡ്രം ബാർ അസോസിയേഷൻ നവീകരിച്ച ഹാളിന്റെയും സമുച്ചയത്തിന്റെയും ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. പ്രദീപ്കുമാർ നിർവഹിച്ചു. ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് ആനയറ ഷാജി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്ജി ആർ. സുദർശനൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. എസ്.എസ്. ബാലു ആനയറ, അഡ്വ .ഡി.പത്മിനി റോസ്,അഡ്വ.ജെ.ആർ.രാജേഷ് കുമാർ,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സനോജ്.ആർ നായർ,ട്രഷറർ അഡ്വ.എസ്.ആർ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.