
തിരുവനന്തപുരം: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ കുട്ടികൾക്ക് 2023 വർഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിനകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ,ടി.ടി.സി, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ളോമ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. ഫോം www.agriworkersfund.org ൽ. അപേക്ഷ, ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർ ജനുവരി 31 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, പ്രൊവിഷണൽ \ ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ് (ആദ്യപേജിന്റെയും അംശദായം അടച്ചതിന്റെയും വിവരങ്ങൾ), ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. വിവരങ്ങൾക്ക് ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം
ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ പെൻഷൻ
തിരുവനന്തപുരം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ പെൻഷൻ ലഭിക്കാൻ അർഹത ഉള്ളവർക്ക് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായോ, ജില്ലാ ഗുണനിയന്ത്രണ ഓഫീസിലോ ബന്ധപ്പെടണം.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒഫ് ലാംഗ്വേജ്സിൽ മലയാളം വകുപ്പിൽ ക
രാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ രണ്ട് ഒഴിവുകളുണ്ട്. 10ന് വൈകിട്ട് 5ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ പകർപ്പുകൾ 15ന് വൈകിട്ട് 5ന് മുമ്പ് യൂണിവേഴ്സിറ്റിയിൽ എത്തിക്കണം. വിലാസം: രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം - 691601. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in.