
തിരുവനന്തപുരം: പുതുവർഷത്തിലെ ആദ്യ ദിനത്തിൽ സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 74 ശതമാനം ജീവനക്കാർ. ഡിസംബർ 31 ഞായറാഴ്ചയും ചൊവ്വാഴ്ച മന്നം ജയന്തി അവധിയുമായതിനാൽ പലരും ഇന്നലെ ലീവെടുത്തു.
ദൂരയാത്ര പോയവരും നാട്ടിലേക്ക് പോയി മടങ്ങി എത്താത്തവരുമാണ് ജോലിക്കെത്താത്തത്. പബ്ളിക് ഓഫീസിലും വികാസ് ഭവനിലും ഹാജർ കുറവായിരുന്നു.