
ശിവഗിരി: ഗുരുദർശനം മതേതര ഉൾക്കാഴ്ചയുള്ള ദാർശനിക വീക്ഷണമാണെന്ന് അഡ്വ.ടി.കെ.ശ്രീനാരായണ ദാസ് പറഞ്ഞു. 91ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സംസ്കാരങ്ങളും സങ്കുചിത മതസംസ്കാരങ്ങളും സൃഷ്ടിക്കുന്ന വിഷമവൃത്തങ്ങളിൽ നിന്ന് മോചനം നേടാൻ മതവിമുക്ത ആത്മീയ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.