
തിരുവനന്തപുരം: 17ന് പൂനെയിൽ നടക്കുന്ന ദേശീയ പിന്നാക്ക സമുദായ യൂണിയന്റെ (നാഷണൽ യൂണിയൻ ഒഫ് ബാക്ക് വേർഡ് ക്ലാസസ്, എസ്.സി, എസ്.ടി ആൻഡ് മൈനോറിറ്റീസ്- എൻ.യു.ബി.സി) ദേശീയ സ്പെഷ്യൽ സമ്മേളനത്തിൽ കേരള എൻ.യു.ബി.സി ഭാരവാഹികൾ പങ്കെടുക്കാൻ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എസ്.സുവർണ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പുന്നാവൂർ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. ഇ.അബ്‌ദുൽ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് പുനലൂർ സലീം ഹാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ നന്ദാവനം സുശീലൻ, ഫ്രാൻസിസ് സേവ്യർ, യു.കെ.മൗലവി, കെ.എസ്.ശിവരാജൻ, ഗോത്ര വർഗ്ഗ സമിതി സംസ്ഥാന പ്രസിഡന്റ് പ്രസീത അഴീക്കോട്, എ.കെ.ശിവൻകുട്ടി, തലശ്ശേരി സുധാകർജി, വിജയപ്രകാശ്, സുനിതാ തങ്കച്ചൻ, എം.പി.അനിതാ, അഡ്വ. വേണുവാഴവിള, അഡ്വ. കെ.ബി.അനിൽകുമാർ, വെട്ടുകാട് അശോകൻ, മാരായമുട്ടം രാജേഷ്, ഡി.കൃഷ്ണ മൂർത്തി, വിപിൻ, പ്രകാശ്, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
ജാതി സെൻസസ് ഏർപ്പെടുത്തുകയും പുതിയ പിന്നാക്ക സംവരണ കമ്മിഷനെ നിയമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സർക്കാരിന് നൽകിയ നിവേദനം പരിഗണിക്കുന്നില്ലെങ്കിൽ ഫെബ്രുവരി രണ്ടാം വാരം സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ ധർണ്ണ നടത്താനും എൻ.യു.ബി.സി ജില്ലാകമ്മിറ്റികളും പിന്നാക്ക- ദളിത്- ന്യൂനപക്ഷ സംഘടനകളും ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.