
തിരുവനന്തപുരം: വിതുര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ആനാട് ജംഗ്ഷനിൽ തയ്യാറാക്കിയ സ്‌നേഹാരാമം കൈമാറി.ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാണയം നിസാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ലീലാമ്മ, എസ്.ശൈലജ, വേങ്കവിള സജി, വാർഡ് മെമ്പർ ആർ.അജയകുമാർ, പ്രിൻസിപ്പൽ ഷാജി എം.ജെ, പ്രോഗ്രാം ഓഫീസർ ഡോ.അർച്ചന ആർ.എസ്, എൻ.എസ്.എസ് ലീഡർമാരായ സാജൻ എസ്.ലാൽ,ദയ ആർ.ആർ ശ്രീബാല വി.എസ് തുടങ്ങിയവർ പങ്കെടുത്തു.