തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്,ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ റീജിയൺ 9 സോൺ ബി, കരമന എൻ.എസ്.എസ് വിമെൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്,പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി തിരുവനന്തപുരം ശ്രീചിത്രാ ഹോമിൽ പുതുവർഷാഘോഷം സംഘടിപ്പിച്ചു.
പരിപാടി ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ് ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ സോൺ ചെയർപേഴ്സൺ സജിതാ ഷാനവാസ് അദ്ധ്യക്ഷയായി. ഡോ.എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ അവാർഡും ഡോക്ടറേറ്റും നേടിയ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ.ആർ.വിശ്വനാഥനെ ചടങ്ങിൽ ആദരിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധപൗർണമി പുതുവത്സര സന്ദേശം നൽകി. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു.
സിനിമ,സീരിയൽ താരം ശിവമുരളി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. കരമന എൻ.എസ്.എസ് വിമെൻസ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ശുഭ ആർ.നായർ, പ്രോഗ്രാം ഓഫീസർ മായ.എസ്, ലയൺ പത്മകുമാർ.ആർ, റീഡിംഗ് ആക്ഷൻ ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ എ.കെ.ഷാനവാസ്, ലയൺ ഡോ.ഷിബു.എസ്, ലയൺ ജയകുമാർ.എസ്, ലയൺ ചന്ദ്രബാബു.ജി, ലയൺ മജിതാ ബഷീർ, മഹേഷ് മാണിക്യം തുടങ്ങിയവർ പുതുവത്സര സന്ദേശം നൽകി. കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി സ്വാഗതവും ശ്രീചിത്രാ ഹോം സൂപ്രണ്ട് ബിന്ദു.വി നന്ദിയും പറഞ്ഞു.