photo

പാലോട്.നവോദയ വിദ്യാലയ സമിതി ന്യൂഡൽഹി നാഷണൽ ബാലഭവനിൽ സംഘടിപ്പിച്ച നാഷണൽ ഇന്റഗ്രേഷൻമീറ്റിൽ തിരുവനന്തപുരം പാലോട് ജവഹർ നവോദയ വിദ്യാലയം അവതരിപ്പിച്ച കേരള നടനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.വിശ്വസാഹോദര്യം മുൻനിർത്തി 'വസുധൈവകുടുംബകം' എന്ന ആശയമാണ് നൃത്തരൂപത്തിൽ കുട്ടികൾ അരങ്ങിലെത്തിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ സഞ്ജന.പി.ചന്ദ്,ദേവനന്ദ രാജീവ്, ഗൗതമി.ആർ.എ,അഥർവ.ആർ.എസ്,ശ്രീനിധി.എസ്.എം,ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ വിസ്മയ മനോജ്, കൃഷ്ണ.ആർ,ആഷിമ.കെ.എസ്,ദേവനന്ദന.എ.എസ്,ആത്മജ.എൽ.എസ്,ദേവിക.എ,അനന്യ പ്രജു എന്നിവരാണ് കേരളനടനത്തിന് ഭാവം പകർന്നത്. വിശ്വകലാകേന്ദ്രം ശ്രീകുമാറാണ് സംവിധാനം ചെയ്തത്. സംഗീതാദ്ധ്യാപകൻ,ഇ ശ്രീകാന്ത് കോ- ഓർഡിനേറ്ററായിരുന്നു.