
മലയിൻകീഴ് : മലയിൻകീഴ് എം.എം.എസ്.ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'സ്‌നേഹാരാമം' പദ്ധതിയുടെ ഭാഗമായി കുണ്ടമൻകടവ് പാലത്തിന് സമീപത്തെ പ്രദേശം മാലിന്യമുക്തമാക്കി പൂന്തോട്ടം നിർമ്മിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.അഭിലാഷ് സോളമൻ,നിഷ രാമചന്ദ്രൻ, പേയാട് വാർഡ് അംഗം ഫ്‌ളോറൻസ് എന്നിവർ പങ്കെടുത്തു.