hi

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കോൺഗ്രസ് ഹൗസ് ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ എൻ.സുദർശനൻ,ഇ.ഷംസുദ്ദീൻ,ആനാട് ജയൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദിൻ,പി.സ്വണാൽജ്,എൻ.ആർ. ജോഷി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സുസ്മിത,ടി.ആർ.മനോജ്,മുൻ ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ജി.ഗിരി കൃഷ്ണൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.രമാഭായ് അമ്മ എന്നിവർ സംസാരിച്ചു.ഡി.സി.സി അംഗം അഡ്വ.എൻ.ഗോപിനാഥ് സ്വാഗതവും പഴയകുന്നമ്മേൽ മണ്ഡലം പ്രസിഡന്റ് എസ്.ശ്യാംനാഥ് നന്ദിയും പറഞ്ഞു.