തിരുവനന്തപുരം:നാടാർ സർവീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അമ്പതോളം ശ്രേഷ്ഠ വ്യക്തികളുടെ ഓർമ്മയ്ക്കായി നാടാർ ചരിത്ര കലണ്ടർ പുറത്തിറക്കി.തിരുവനന്തപുരം സത്യൻ സ്മാരകത്തിൽ നടന്ന ചടങ്ങ് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ പ്രകാശനം നിർവഹിച്ചു.എൻ.എസ്.എഫ് ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം ഡോ.അശോക്,ഫെഡറേഷൻ രാഷ്ട്രീയ സമിതി ചെയർമാൻ ഡോ.ജോർജ്,ശിശുരോഗ വിദഗ്ദ്ധൻ ഡോ.ബെന്നറ്റ് സൈലം,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.പി.ഷൈൻലാൽ,നിഷാന്ത് ജി.രാജ്,ഷിബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.