വിതുര:വിതുരസർവീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് ഇടതുമുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദിച്ച് ഇന്ന് എൽ.ഡി.എഫ് വിതുരപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽവിജയാഹ്ലാദ ദിനം ആഘോഷിക്കും.പുതുതായി വിജയിച്ച അംഗങ്ങൾ സഹകാരികൾക്ക് നന്ദിരേഖപ്പെടുത്തികൊണ്ടുള്ള പര്യടനപരിപാടി ഇന്ന് രാവിലെ 8ന് ബോണക്കാട് നിന്നും ആരംഭിക്കും.സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്യും.എൽ.ഡി.എഫ് കൺവീനർ കെ.വിനീഷ്‌കുമാർ,സി.പി.എം വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ,എസ്.സന്തോഷ്‌കുമാർ,ബർലിൻബെഞ്ചമിൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6 ന് വിതുര കലുങ്ക് ജംഗ്ഷനിൽ നടക്കുന്ന സമാപനസമ്മേളനം സി.പി.എം വിതുര ഏരിയാകമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും.