veyiloorlps

മുടപുരം : വെയിലൂർ ഗവ.ഹൈസ്‌കൂൾ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് പുതുവർഷ സമ്മാനവുമായി നെപ്ട്യൂൺ ഗ്രൂപ്പ് . 70 കസേരകളും നാല് ബുക്ക് ഷെൽഫും ആണ് സ്‌കൂളിന് നൽകിയത്. നെപ്ട്യൂൺ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ ആർ.ഡി.സ യുടെ കേരള ബിസിനസ് ഹെഡ് പ്രതീഷ്.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.എസ്. അനിതാബായി,പി.ടി.എ പ്രസിഡന്റ് ശാലിനി.എസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി എസ്. ശ്രീശങ്കർ , സീനിയർ അധ്യാപിക എസ്. സജീന,അധ്യാപകരായ ജെ.എം.റഹിം,രഞ്ജി അജിത്,സൈജ,ആശ,സീന,പി.ടി.എ അംഗങ്ങളായ ഗിരീഷ് കുമാർ,സുനിൽ തുടങ്ങിയ വർ പങ്കെടുത്തു.