
മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസ് കേന്ദ്രീകരിച്ച് വർഷങ്ങളായി പട്ടികജാതി വിരുദ്ധ നടപടി നടക്കുന്നതായി ആരോപിച്ച് കെ.പി.എം.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ പട്ടികജാതി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന നിരാഹാര സമരം നടത്തി. രാവിലെ 10 മുതൽ വൈകിട്ട് 5വരെയായിരുന്നു സമരം.കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി ചേർത്തല സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ ട്രഷറർ ശാർക്കര കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ഡി.ശശികുമാർ,ഗോപൻ പുളിന്തുരുത്തി,കടുവക്കരകുന്ന് ശോഭനൻ,ബൈജു,പ്രദീപ് കൊച്ചുപരുത്തി,പ്രഭാകരൻ കൂന്തള്ളൂർ,മുരളി,ശിവപ്രസാദ്,ശിശുപാലൻ കടകം എന്നിവർ പങ്കെടുത്തു.വൈകിട്ട് ജില്ലാ പ്രസിഡന്റ് തൈക്കാട് കൃഷ്ണൻകുട്ടി നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു.പമ്മംകോട് സുനിൽകുമാർ നന്ദി പറഞ്ഞു.