
വെഞ്ഞാറമൂട്: അയ്യന്റെ മുൻപിൻ അർച്ചനയായി തിരുവാതിര അവതരിപ്പിച്ച് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ കുഞ്ഞ് നർത്തകിമാർ.പുതുവർഷ പുലരിയിലാണ് തിരുവാതിര അവതരിപ്പിച്ചത്. ജീവകലയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ശബരിമലയിൽ മാളികപ്പുറങ്ങൾ തിരുവാതിര അവതരിപ്പിക്കുന്നുണ്ട്.
കൊല്ലം പ്രസിദ്ധ എസ്.ആർ,ആദിലക്ഷ്മി എസ്.എൻ,നില സനിൽ,ആദിത്യ എൻ.ബി,പാർവണ.ജെ, അപർണ എ.എസ്,അനന്തശ്രീ.സി, ദക്ഷാരാജ്.ആർ,ശിവനന്ദ എൽ.ആർ, അനന്യമനു,അലംകൃത അഭിലാഷ്,ഹൃദ്യ സുമേഷ്, ദിയ പി.എസ് നായർ,ആരാദ്ധ്യ ആർ.പി എന്നിവരാണ് തിരുവാതിര ചുവടുകൾ വച്ചത്.
ശബരിമല തന്ത്രി കണ്ഠരരു മഹേഷ് മോഹനര്,ക്ഷേത്രമേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി,പി.ആർ.ഒ സുനിൽ അരുമാനൂർ,ഉണ്ണികൃഷ്ണൻ പോറ്റി,മാധവൻ പോറ്റി എന്നിവർ ഭദ്രദീപം കൊളുത്തിയാണ് തിരുവാതിര അർച്ചന ആരംഭിച്ചത്. ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ,ജോയിന്റ് സെക്രട്ടറി പി.മധു, ട്രഷറർ കെ.ബിനുകുമാർ,സന്തോഷ് വെഞ്ഞാറമൂട്,സാജു മാധവ് എന്നിവർ നേതൃത്വം നൽകി.