കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് പാറയടി ശ്രീ അപ്പൂപ്പൻനട ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം 17മുതൽ 19വരെ നടക്കും.17ന് രാവിലെ 6.15ന് അഷ്ടദ്രവ്യഗണപതി ഹോമം,തുടർന്ന് തിരു.ഉത്സവ വിശേഷാൽ പൂജകൾ, 10ന് കഞ്ഞിസദ്യ, വെെകിട്ട് 6ന് സർവെെശ്വര്യ പൂജ,7ന് പാറയടി അപ്പുപ്പന് വിശേഷാൽ പൂജയും താംബൂല സമർപ്പണവും.18ന് രാവിലെ 8.30ന് പാറയടി പൊങ്കാല,10ന് കഞ്ഞിസദ്യ.19ന് രാവിലെ നൂറും പാലും,അന്നദാനം,വെെകിട്ട് 6ന് നിലയ്ക്കാമുക്ക് മായാഗിരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നി പാറയടി ഭഗവതിക്ക് വിശേഷാൽ താലപ്പൊലിയും വിളക്കും എന്നിവ നടക്കും.