ആര്യനാട്:സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യു.ഡി.എഫ് വിചാരണ സദസിന്റെ ഭാഗമായി പറണ്ടോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാഹന പ്രചാരണ ജാഥ സമാപനസമ്മേളനം കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ പറണ്ടോട് മണ്ഡലം പ്രസിഡന്റ്‌ മണ്ണാറം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.പി കേന്ദ്രകമ്മിറ്റിയംഗം പരുത്തിപ്പള്ളി സനൽ മുഖ്യപ്രഭാഷണം നടത്തി.

ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം വിനോബ താഹ,മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഷാമില ബീഗം, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹൻ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എസ്.കെ.രാഹുൽ,സി.എം.പി ജില്ലാകമ്മറ്റിയംഗം നിഷ സുധീഷ്,സുധാകരൻ,ബ്ലോക്ക്‌ പഞ്ചായത്തംഗം എ.എം.ഷാജി,കോൺഗ്രസ് ബ്ലോക്ക്‌ ഭാരവാഹികളായ സോമൻ നായർ,ഷൗക്കത്ത്,ഭാസ്കരൻ നായർ,കർഷക കോൺഗ്രസ്‌ ജില്ലാ കമ്മറ്റിയംഗം ഭൂവനചന്ദ്രൻ നായർ,ആദിവാസി കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ കരിപ്പാലം സുരേഷ്,മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു ആനപ്പാറ,പുളിമൂട്ടിൽ ബി.രാജീവൻ,സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.