ആര്യനാട്: സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വിചാരണ സദസ് ഇന്ന് വൈകിട്ട് 4ന് ആര്യനാട് ജംഗ്ഷനിൽ നടക്കും.ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.എം.ലിജു മുഖ്യപ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി,വിതുര ശശി,കെ.എസ്.ശബരീനാഥൻ,ഡി.സി.സി സെക്രട്ടറി എൻ.ജയമോഹനൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഉവൈസ് ഖാൻ,സി.ജ്യോതിഷ് കുമാർ,മണ്ഡലം പ്രസിഡന്റുമാരായ പുളിമൂട്ടിൽ രാജീവൻ,രാജീവ് സത്യൻ,മണ്ണാറം പ്രദീപ്,വിമൽകുമാർ,കട്ടയ്ക്കോട് തങ്കച്ചൻ തുടങ്ങിയവർ സംസാരിക്കും.