k-surendran

തിരുവനന്തപുരം:ക്രൈസ്തവരെ അവഹേളിച്ചുള്ള മന്ത്രി സജി ചെറിയാന്റെ വിമർശനത്തിൽ നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. നേരത്തെ ഭരണഘടനയെ അവഹേളിച്ച് വിവാദമുണ്ടാക്കിയ വ്യക്തിയാണ് സജി ചെറിയാൻ. തുടർച്ചയായി മതനേതാക്കളെയും പുരോഹിതരെയും അവഹേളിക്കാൻ മന്ത്രിക്ക് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പിന്തുണയുണ്ടോ എന്നാണ് അറിയേണ്ടത്.

മതമൗലികവാദികളുടെ താത്പര്യങ്ങൾ മാത്രമാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ കോൺഗ്രസ് നേതാക്കളും സംരക്ഷിച്ചു പോരുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം തിരുത്തണമെന്നും ക്രിസ്ത്യാനികൾക്ക് ജനസംഖ്യാടിസ്ഥാനത്തിൽ അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുമ്പോൾ കോൺഗ്രസും സി.പി.എമ്മും അതിനെ എതിർക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.