ganesan

വാഗമൺ: 20 ലിറ്റർ അനധികൃത മദ്യവുമായി ഒരാൾ വാഗമൺ പൊലീസിന്റെ പിടിയിലായി. വാഗമൺ പഴയ ചന്ത ഭാഗത്ത് താമസിക്കുന്ന വിമൽ ഭവനിൽ ഗണേശനാണ് പൊലീസിന്റെ പിടിയിലായത്. വാഗമൺ സി.ഐ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ഗണേശൻ പൊലീസിന്റെ പിടിയിലാകുന്നത്. മദ്യവുമായി വീട്ടിലേക്ക് പോകും വഴി പഴയ ചന്ത ഭാഗത്ത് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മുമ്പ് പല തവണ അനധികൃത മദ്യവിൽപ്പനയ്ക്ക് ഗണേശനെതിരെ കേസെടുത്തിട്ടുണ്ട്. എസ്.ഐമാരായ നൗഷാദ്, നഹാസ്,​ സി.പി.ഒമാരായ ശ്യാം, വിനോദ്,​ എസ്.സി.പി.ഒ അലക്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി.