mla

കാട്ടാക്കട: കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ക്യാമ്പിന്റെ സമാപന യോഗം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ഡോ.ശ്രീപ്രിയ,വോളന്റിയർ സെക്രട്ടറി കൈലാസ്,പ്രോഗ്രാം ഓഫീസർ വി.ജി.ഹരി,വാർഡ് മെമ്പർ ബിന്ദു,കോളേജ് ചെയർമാൻ നിതിൻകൃഷ്ണ എന്നിവർ സംസാരിച്ചു.ക്യാമ്പിന്റെ ഭാഗമായി മാലിന്യ വിരുദ്ധ കാമ്പയിൻ,പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ,ലഹരി വിരുദ്ധ കാമ്പയിൻ,ആയുർവേദത്തോട്ട നിർമ്മാണം,ചിത്രശലഭ പൂന്തോട്ട നിർമ്മാണം,ഫ്ലോർ ക്ലീനിംഗ് ലോഷൻ നിർമ്മിച്ച് ആശുപത്രികളിലും വൃദ്ധ സദനങ്ങളിലും വിതരണം,സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.