ബാലരാമപുരം: ബാലരാമപുരം അഗസ്ത്യാർ റസിഡന്റ്സ് അസോസിയേഷൻ പൊതുയോഗം ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൻ ഹാൻഡ്‌ലൂംസ് ഉടമ ആർ.നടരാജൻ അദ്ധ്യക്ഷത വഹിച്ചു.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, ആലുവിള വി.ഗോപാലകൃഷ്ണൻ, സി.വി.സുന്ദരമൂർത്തി, ആർ.നടരാജൻ, ആർ.സരസ്വതി, ജി.നാഗരാജൻ, അഡ്വ.ആർ.ശങ്കരമണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.വി.സുന്ദരമൂർത്തി (രക്ഷാധികാരി), ജി.നാഗരാജൻ (പ്രസിഡന്റ്), എൻ.സുബ്രമണ്യൻ, ആർ,നാഗരാജൻ(വൈസ് പ്രസിഡന്റുമാർ), ആർ.സരസ്വതി (ജനറൽ സെക്രട്ടറി), ആർ.ഹേമലത, ജി.സുരേഷ് കുമാർ(ജോ.സെക്രട്ടറിമാർ), ആർ.നടരാജൻ (ട്രഷറർ),അഡ്വ.ആർ.ശങ്കരമണികണ്ഠൻ,എസ്.ശിവരാജ്,എ.മണികണ്ഠൻ,വി.ആർ.രാംകുമാർ, കെ.കുമാരസ്വാമി (ഏരിയാ കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.