a

കടയ്ക്കാവൂർ: നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കവലയൂർ ജി.എച്ച്.എസ്.എസിൽ നടന്നു. മാലിന്യമുക്ത നവകേരളം എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ ആശയം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത്‌ മെമ്പർ വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് കവലയൂർ സ്കൂളിലെ പി.ടി.എ പ്രസിഡന്റ് പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുനി (എസ്‌ എസ്.എൻ.വി.എച്.എസ്.എസ് നെടുങ്ങണ്ട),ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, എസ്.എം.സി ചെയർപേഴ്സൺ ഷെമി, പി.ടി.എ വൈസ്‌ പ്രസിഡന്റ് അനിൽകുമാർ,എച്ച്.എം വിജയ ഭാസു (ജി.എച്ച്.എസ്.എസ് കവലയൂർ) തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ്.പി.ഒ ദീപ സുദേവൻ നന്ദി പറഞ്ഞു.