പൂവാർ: പുതുവർഷ ദിനത്തിൽ ബൈക്കിൽ കൂട്ടുകാരന്റെ വീട്ടിൽ പോയി മടങ്ങിയ യുവാവിന് വാഹനാപകടത്തിൽ മരണം.പുതിയതുറ കൊച്ചുതുറ എമ്മൻതോട്ടം വീട്ടിൽ ആരോഗ്യം (ബാബു), റോസ് മേരി ദമ്പതികളുടെ മകൻ റൂബിൻ (31) ആണ് മരിച്ചത്.കരിങ്കുളം പള്ളം ജംഗ്ഷനിൽ വച്ച് ബൈക്കിൽ ടെമ്പോ ട്രാവലറിടിച്ചാണ് അപകടം.രാത്രി 9മണിയോടെയായിരുന്നു അത്യാഹിതം. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ് .ഇന്ന് രാവിലെ 9 ന് കൊച്ചുതുറ സെൻ്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരൻ എവിൻ.സഹോദരന്റെ ഭാര്യ ആതിര. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.