mannath-dinacharanam

ചിറയിൻകീഴ്: ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുദായാചാര്യൻ ഭാരതകേസരി പത്മഭൂഷൻ മന്നത്തു പത്മനാഭന്റെ 147-മത് ജന്മജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.കരയോഗ മന്ദിരത്തിൽ ആചാര്യന്റെ ച്ഛായചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു.വനിതാ സമാജം പ്രസിഡന്റ് എം.എസ്.വസന്ത കുമാരി അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി അമ്പു ശ്രീസുമം ജയന്തി സന്ദേശം നൽകി.കരയോഗം ട്രഷറർ രഘുകുമാർ മന്നം അനുസ്മരണ പ്രഭാഷണം നടത്തി.കരയോഗം വൈസ് പ്രസിഡന്റ് ആർ.രാമചന്ദ്രൻ നായർ,വനിതാ സമാജം വൈസ് പ്രസിഡന്റ് രത്നകുമാരി അമ്മ,ഭരണ സമിതി അംഗങ്ങളായ ജെ.പത്മനാഭപിള്ള,ജെ.സുന്ദരേശൻ പിള്ള,രാജേഷ് കുളങ്ങര,ബി.ജയ കുമാർ,അദിതി മോഹൻദാസ്,സുജ മുരളി,രമാദേവി അമ്മ,വി.കെ.സുനിൽ കുമാർ,പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.